കാളകെട്ടി ഗ്രാമം
കേരളത്തിലെ കോട്ടയം ജില്ലയിലെ തിടനാട് ഗ്രാമ പഞ്ചായത്തിലുൾപ്പെട്ട ഒരു ചെറു ഗ്രാമമാണ് കാളകെട്ടി. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 28 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 33 കിലോമീറ്റർ കിഴക്കായാണ് സ്ഥിതിചെയ്യുന്നത്. കാഞ്ഞിരപ്പള്ളിയിൽനിന്ന് ഈരാറ്റുപേട്ടയിലേയ്ക്കുള്ള വഴിയിൽ, തിടനാട് പഞ്ചായത്തിലുൾപ്പെട്ട ഈ ഗ്രാമത്തിനു സമീപസ്ഥമായ മറ്റു ഗ്രാമങ്ങൾ കപ്പാട്, ആനക്കല്ല്, പിണ്ണാക്കനാട്, ചെമ്മലമറ്റം തെക്കേക്കര, പാറത്തോട്, പൂഞ്ഞാർ, കിഴക്കേക്കര, എന്നിവയാണ്. ഈ ഗ്രാമം കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിലും പത്തനംതിട്ട പാർലമെൻറ് മണ്ഡലത്തിലും ഉൾപ്പെട്ടിരിക്കുന്നു. ഈരാറ്റുപേട്ട ഉപജില്ലയിലെ കാളകെട്ടിയിൽ കാഴ്ച വൈകല്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമായ അസ്സീസി അന്ധവിദ്യാലയം സ്ഥിതിചെയ്യുന്നു.
Read article